
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി.
അതേസമയം, സ്വര്‍ണക്കടത്ത് കേസുകളില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന നിയമപ്രശ്‌നം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്‍.ഐ.എയുടെ അപ്പീലില്‍ പന്ത്രണ്ട് പ്രതികള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എന്‍ഐഎ അപ്പീലില്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുകളില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന നിയമപ്രശ്നം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലം സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ എന്‍ഐഎ അപ്പീലും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here