കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി പതിനായിരം രൂപ കോടതിച്ചെലവ് ചുമത്തി.

തുക ഒരു മാസത്തിനകം ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടക്കണം. ഹര്‍ജിക്കാരന് പ്രശസ്തി മാത്രമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ്
തള്ളിയത്.

ഒരു തയ്യാറെടുപ്പ് ഇല്ലാതെയും വസ്തുതകള്‍ പരിശോധിക്കാതെയുമുള്ള ഹര്‍ജി കോടതിയുടെ വിലപ്പെട്ട സമയം കളയുകയാണന്നും കോടതി വിലയിരുത്തി.

ഹര്‍ജിക്കാരന്‍ മെയ് 28നാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നും അതിന് മുന്‍പ് തന്നെ തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്യത്തില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

പാലക്കാട് ആസ്ഥാനമായ അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News