‘റീല്‍ ഹീറോ’ ആകരുത്; വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

തമിഴ് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ താരം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. മാത്രമല്ല, വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ കോടതി വിധിക്കുകയും ചെയ്തിരുന്നു.

കൂടാതെ അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആകരുതെന്നും മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനാണ് നടനെ വിമര്‍ശിച്ചത്.

ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here