നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുകളില്‍ ഇനി ഡ്രോണ്‍ ഉപയോഗിച്ചാല്‍ കിട്ടുക എട്ടിന്റെ പണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു. ജമ്മു ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിന് പുറത്ത് ഡ്രോണ്‍ പറത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണം.

ലംഘിച്ചാല്‍ 25000 രൂപ പിഴ ഈടാക്കും. വിമാനത്താവള പരിസരത്ത് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതും വിലക്കി. വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന സമയത്ത് ലേസര്‍ ബീമുകള്‍ കോക്ക്പിറ്റില്‍ പതിക്കുന്നതായി പൈലറ്റുമാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News