
കൗമാരപ്രായക്കാരില്‍ അധികമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉത്കണ്ഠാ രോഗങ്ങള്‍. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം. നമ്മള്‍ നിസാരമെന്ന് കരുതുമെങ്കിലും അത് ജീവിതത്തെ മുഴുവന്‍ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അത്തരത്തിലുള്ള ഒരു പ്രധാന ഉത്കണ്ഠാ രോഗമാണ് സോഷ്യല്‍ ഫോബിയ. പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്.
എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. ഇത്തരം കുട്ടികളില്‍ അപകര്‍ഷബോധം കൂടുതലായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറക്കുറെ തുല്യമായ തോതില്‍ ഇതു കണ്ടുവരുന്നുണ്ട്. പല തരത്തിലുള്ള ബോധവത്കരണ ക്ലാസുകളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here