
തിരുവനന്തപുരം: മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ആഗസ്റ്റ് 5ന് നടത്തും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.
ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കാരണം 24ലേയ്ക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്റ്റ് രണ്ടുവരെയുമാണ് നടത്തുക. ഒന്നര ലക്ഷത്തോളം പേരാണ് കീം പ്രവേശ പരീക്ഷയ്ക്ക് വേണ്ടി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here