കൊലപാതകത്തിന് ധീരതയെന്ന് ന്യായികരണം; അയൽവാസിയുടെ തലവെട്ടിയെടുത്തശേഷം യുവാവ് നടന്നത് 20 കിലോമീറ്റർ

അയല്‍വാസിയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് 20 കിലോമീറ്റര്‍. ചത്തീസ്ഗഢിലെ ഗരിയബാന്‍ഡ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് പ്രായമേറിയ ഒരാളുടെ തലയറുത്തെടുത്ത ശേഷം യുവാവ് കിലോമീറ്ററോളം നടക്കുകയായിരുന്നു.

യുവാവായ മാധവ് ഗോണ്ടും അയല്‍വാസിയായ കരണ്‍ സിങ്ങും കഴിഞ്ഞ കുറച്ചുദിവസങ്ങളായി തര്‍ക്കത്തിലാണ്. കരണ്‍സിങ് തന്റെ കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദം നടത്തുകയും വീട്ടുകാരെ രോഗിയാക്കുന്നതായും യുവാവിന് സംശയം തോന്നിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് മഴുവായി മാധവ് കരണ്‍സിങിന്റെ വീട്ടിലെത്തിയ ശേഷം അയാളെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് തലവെട്ടിയെടുത്തശേഷം കിലോമീറ്ററുകള്‍ നടക്കുകയും താന്‍ ചെയ്തത് ധീരമായ പ്രവര്‍ത്തിയാണെന്ന് ഇയാള്‍ ജനങ്ങളോട് പറയുകയും ചെയ്തു.

അറുത്തെടുത്ത തലയുമായി ഇയാള്‍ നടക്കുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും നാട്ടുകാര്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജയിലില്‍ അടച്ചതായും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News