രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍; കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ്

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ രേഖകൾ ഹാജരാക്കാൻ കഴിയാതെ ധർമ്മരാജൻ. രേഖകൾ ഹാജരാക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ധർമ്മരാജൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേ സമയം കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും.

ഇത് മൂന്നാം തവണയാണ് രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധർമ്മരാജൻ്റെ ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മാറ്റി വയ്ക്കുന്നത്. ജൂൺ 6ന് ഹർജി ആദ്യം പരിഗണിച്ചപ്പോൾ രേഖകൾ ഹാജരാക്കാൻ ധർമ്മരാജൻ സമയം ചോദിക്കുകയായിരുന്നു.

തുടർന്ന് ഹർജി 23 ലേക്കും ജൂലൈ 13ക്കും 17 എന്നീ തീയതികളിലേക്കും ലേക്കും ഇതേ കാരണത്താൽ നീട്ടി. ഏകദേശം ഒന്നരമാസം സമയം ലഭിച്ചിട്ടും പണത്തിൻ്റെ രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് കഴിഞ്ഞിട്ടില്ല. രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും രേഖകളുടെ അസൽ പകർപ്പുകൾ ഹാജരാക്കാൻ ധർമ്മരാജന് കഴിഞ്ഞില്ല.

അതേ സമയം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.  രാവിലെ 10 മണിക്ക് മുൻപ് തൃശ്ശൂർ പോലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം. ആദ്യം അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞു മാറുകയായിരുന്നു.

തുടർച്ചയായി ഒഴിഞ്ഞുമാറിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നറിയാവുന്നതു കൊണ്ടും ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷത്തിൻ്റെ സമ്മർദം കൊണ്ടും നാളെ സുരേന്ദ്രൻ ഹാജരാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here