സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന പദ്ധതികൾക്ക് സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  ആദ്യത്തെ ഔദ്യോഗിക  ദില്ലി സന്ദർശനം കൂടിയാണിത്. ഇന്ന് വൈകിട്ട് 4മണിക്കാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടയ്ക്കാഴ്ച നടത്തിയത്.

അതിവേഗ റെയിൽ പാതയ്ക്കുള്ള അനുമതി, കന്യാകുമാരി – മുംബൈ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി തിരുവനന്തപുരത്തിനെ ഉൾപ്പെടുത്തണം. കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു

ഇന്ന് രാവിലെ കേന്ദ്ര പെട്രോളിയം – മന്ത്രി ഹർദീപ് സിംഗ് പൂരിയുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ എന്നീ വിഷയങ്ങളാണ് ഹർദ്ദീപ് സിങ്ങ് പുരിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തത് . ശബരി റെയിൽ , സിൽവർ ലൈൻ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി.തുടർന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News