ADVERTISEMENT
പഴനി പീഡനക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പരാതിയില്‍ ദുരൂഹതയുണ്ടെന്ന സൂചനയുമായി തമിഴ്‌നാട് പോലീസ്. പരാതിക്കാരന്‍ പഴനിയിലെ ലോഡ്ജുടമയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരിക്ക് പരിക്കുകള്‍ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും ദിണ്ഡിഗല്‍ മേഖല ഡി ഐ ജി പറഞ്ഞു.
തലശ്ശേരിയില്‍ താമസിക്കുന്ന സേലം സ്വദേശിനിയെ പഴനിയിലെ ലോഡ്ജില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന പരാതിയിലാണ് പുതിയ വഴിത്തിരിവുണ്ടായത്. പരാതി വ്യാജമാണെന്ന സൂചനയാണ് ദിണ്ടിഗല്‍ ഡി ഐ ജി നല്‍കുന്നത്. പരാതിക്കാന്‍ പണം ആവശ്യപ്പെട്ട് ലോഡ്ജുടമയെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിക്ക് പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും ദിണ്ഡിഗല്‍ മേഖലാ ഡിഐജി വിജയുമാരി പറഞ്ഞു
പരാതി അടിസ്ഥാനരഹിതമാണെന്ന് ലോഡ്ജ് ഉടമ മുത്തു കൃഷ്ണനും പറഞ്ഞു. അമ്മയും മകനുമെന്ന പേരിലാണ് ലോക്ക് ഡൗണ്‍ സമയത്ത് ഇവര്‍ മുറിയെടുത്തത്. മുറിയില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം സ്ത്രീയും പിന്നീട് കൂടെയുണ്ടായിരുന്നയാളും ഇറങ്ങിപ്പോവുകയായിരുന്നു.
മറന്നു വെച്ച ആധാര്‍ കാര്‍ഡ് തിരിച്ചെടുക്കാനായി അഞ്ച് ദിവസത്തിന് ശേഷം എത്തിയപ്പോള്‍ സ്ത്രീ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജുടമ പറഞ്ഞു. ദിണ്ഡിഗലിലുള്ള സ്ത്രീയുടെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ വിവാഹിതരല്ലെന്നും ഒരു മിച്ച് താമസിക്കുന്നതാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. തമിഴ്‌നാട് സ്വദേശിയായ പരാതിക്കാരനും ഭാര്യയും വര്‍ഷങ്ങളായി തലശ്ശേരിയിലാണ് താമസം.
പീഡനത്തിന് ഇരയായ യുവതിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മൊഴി രേഖപ്പെടുത്താനായി കണ്ണൂരിലെത്തിയ പോലീസ് സംഘം തിരിച്ചെത്തിയ ശേഷം കൂടുതല്‍ വഴിത്തിരിവുണ്ടാകുമെന്ന സൂചനയാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.