പാറശാല ആട് വളർത്തൽ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയിൽ ആടു വളർത്തൽ പ്രോത്സാഹിപ്പിക്കാനും ആട്ടിൻ പാൽ ഉപയോഗം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല ആടുവളർത്തൽ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ആടുവളർത്തൽ കേന്ദ്രത്തിന്റെ പ്രവർത്തനവും വിപുലീകരണ സാധ്യതകളും ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.മലബാറി ആടുകളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

കർഷകർക്ക് ആട്ടിൻകുട്ടികളെ ഇവിടെനിന്നു സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. ബൂക്ക് ചെയ്യുന്നതിന്റെ മുൻഗണനാക്രമത്തിലാണു വിതരണം. 5,000 ആട്ടിൻകുട്ടികളുടെ ബുക്കിങ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

ബുക്ക് ചെയ്ത കർഷകർക്ക് സമയബന്ധിതമായി ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്നതിനും ഓൺലൈൻ ബുക്കിങിനുമുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News