
സംസ്ഥാനത്തിന് ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സീൻ നൽകണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 25 ലക്ഷം ഡോസ് വാക്സീൻ സെക്കൻഡ് ഡോസ് മാത്രമായി നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം 18 വയസിന് മുകളിൽ പ്രായമുള്ള 44 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ കേരളത്തിന് സാധിച്ചു. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ഇതോടൊപ്പം കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകർച്ച വ്യാധികൾ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും കണക്കിലെടുത്ത് ആരോഗ്യമേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിന് എയിംസ് അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയെയും പ്രതിസന്ധിയെയും കുറിച്ച് പ്രധാനമന്ത്രിയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here