വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേർന്നു.ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

സെപ്റ്റംബർ മുതൽ രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉത്പാദിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉത്പാദിക്കുക. രാജ്യത്ത് കഴിഞ്ഞ ദിവസം 31,443 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.118 ദിവസത്തിനിടയിൽ ഏറ്റവും കുറവ് പോസിറ്റീവ് കേസുകൾ ആണ് ഇന്ന് സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.

കൊവിഡ് മൂന്നാം തരംഗം തടയാൻ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു .വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം തടയാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നും വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.അസം, നാഗാലാൻഡ്, ത്രിപുര, സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിനായ സ്പുട്നിക് V സെപ്തംബർ മുതൽ ഇന്ത്യയിൽ ഉത്പാദനം തുടങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു .പ്രതിവർഷം 300 മില്ല്യൺ ഡോസ് വാക്സിനാണ് പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ യൂണിറ്റുകളിലൂടെ ഉത്പാദിപ്പിക്കുകയെന്ന് റഷ്യൻ നിർമാതാക്കളായ ആർഡിഐഎഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 ദിവസത്തിനിടയിൽ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2,020 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് മരണ പഴയ കണക്കുകൾ കൂടി പുറത്തു വിട്ടതാണ് മരണനിരക്ക് കൂടാൻ ഇടയാക്കിയത്. ഇന്നലെ മധ്യപ്രദേശ് മാത്രം 1,481 പേരുടെ മരണമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.49,007 പേർക്ക് അസുഖം ഭേദമായി. പുതിയ കണക്ക് പ്രകാരം നിലവിൽ 4,31315 പേരാണ് ചികിത്സയിൽ തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News