‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം; പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്നു’: ജാക്കി ചാന്‍

കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാനുള്ള തന്റെ താൽപര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കി ചാൻ. ബീജിംഗിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ചടങ്ങിലാണ് താരം ആഗ്രഹം തുറന്നുപറഞ്ഞത് .

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം എനിക്കറിയാം. അവർ തന്ന വാഗ്ദാനങ്ങൾ നിറവേറ്റും, ഉറപ്പു നൽകിയത് തരും. സി.പി.സി അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു’ – ജാക്കി ചാൻ വ്യക്തമാക്കി.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു.ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാൻ കൂടിയാണ് ജാക്കി ചാൻ

വർഷങ്ങളായി കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായ താരം 2013 മുതൽ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് അംഗം കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News