മുംബൈയിലെത്താൻ പുതിയ യാത്രാ നിബന്ധനകൾ

മഹാരാഷ്ട്രയിലേയ്ക്കുള്ള യാത്രക്കാർക്കായി കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം പരിഷ്ക്കരിച്ചു.ചില യാത്രക്കാർക്ക് രാവിലെ ദില്ലിയിലേയ്ക്കോ മറ്റ് ബിസിനസ്സ് സ്ഥലങ്ങളിലേയ്ക്കോ വിമാനയാത്ര ചെയ്ത് അതേ ദിവസം തന്നെ മടങ്ങണമെന്നുണ്ടെങ്കിൽ ആർടി-പിസിആർ പരിശോധനകൾ നടത്താൻ കഴിയില്ലെന്ന വസ്തുത കണക്കിലെടുത്താണ് പുതുക്കിയ തീരുമാനം.

കൊവിഡ് വാക്‌സിൻ രണ്ടു ഡോസുകൾ എടുത്ത യാത്രക്കാർക്കായി നിർബന്ധിത നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലങ്ങൾ മഹാരാഷ്ട്ര സർക്കാരും മുംബൈ മുനിസിപ്പൽ കോർപ്പറേഷനും റദ്ദാക്കി. ഇതോടെ ഹ്രസ്വ സന്ദർശനത്തിനായി യാത്ര ചെയ്യുന്ന വ്യവസായികൾക്കും വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ആർടി-പിസിആർ പരിശോധനകൾ നടത്താൻ കഴിയില്ലെന്ന ബുദ്ധിമുട്ടുകൾ ഒഴിവായി കിട്ടും.

ഇത് പ്രകാരം വാക്സിനേഷൻ എടുത്ത ആഭ്യന്തര യാത്രക്കാർക്ക് മുംബൈ നഗരത്തിലെത്തുമ്പോൾ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ട് നൽകുന്നതിൽ നിന്ന് ഒഴിവാകുമെന്ന് ബിഎംസി മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പുറത്ത് വിട്ട ഔദ്യോദിക പ്രസ്താവനയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here