പഴനി പീഡനക്കേസ്: യുവതിയിൽ നിന്നും തമിഴ്നാട് പൊലീസ് മൊഴിയെടുത്തു

പഴനി പീഡനത്തിൽ ഇരയായ യുവതിയിൽ നിന്നും തമിഴ്നാട് പൊലീസ് കണ്ണൂരിലെത്തി മൊഴിയെടുത്തു.തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ വച്ചാണ് ഡിണ്ടിക്കൽ എ ഡി എസ് പി , പി ചന്ദ്രൻ്റെ നേതൃത്വത്തിൽ മൊഴിയെടുത്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണർ തമിഴ്നാട് അന്വേഷണ സംഘത്തിന് കൈമാറി.

ഡിണ്ടിക്കൽ എ ഡി എസ് പി പി ചന്ദ്രൻ,പഴനി സർക്കിൾ ഇൻസ്‌പെക്ടർ കവിത എന്നിവരുടെ നേതൃത്വത്തിൽ ഒൻപതംഗ സംഘമാണ് അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ എത്തിയത്.

പ്രാഥമിക അന്വേഷണം നടത്തിയ തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണർ മൂസ വള്ളിക്കാടനുമായി കൂടിക്കാഴ്ച നടത്തിയ സംഘം വിവരങ്ങൾ ശേഖരിച്ചു.ഇരയുടെയും ഭർത്താവിൻ്റെയും മൊഴിയും മെഡിക്കൽ റിപ്പോർട്ടും ഉൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തമിഴ്നാട് പൊലീസിന് കൈമാറി.

തുടർന്ന് ഇരയായ യുവതിയെയും ഭർത്താവിനെയും കമീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു.അതേസമയം ഇരയായ യുവതി മജിസ്ട്രേറ്റിന് മുൻപാകെയെത്തി രഹസ്യമൊഴി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News