ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ: ധർമശാലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ

ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ഉരുൾ പൊട്ടലിനെ തുടർന്ന് 184 റോഡുകളിലെയും 3 ദേശീയ പാതകളിലെയും ഗതാഗതം സ്തംഭിച്ചു.പ്രളയ കാരണം മേഘവിസ്ഫോടനം.

കേന്ദ്ര ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരിതാശ്വാസ സംഘങ്ങളും രക്ഷാപ്രവർത്തനം തുടരുന്നു. ധർമശാലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ അറിയിച്ചു.

ധർമശാലയിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു .ചമോലിയിൽ ഋഷികേശ്- ബദരീനാഥ് ദേശീയപാത ഉൾപ്പടെ 184 റോഡുകളാണ് മഴയും ഉരുൾ പൊട്ടലും മൂലം തകർന്നത്.

3 ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചു.കനത്ത മഴയിൽ കംഗ്ര ജില്ലയിൽ കനത്ത നാശനഷ്ടമുണ്ടായി.ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ടാക്കൂർ അറിയിച്ചു.മഴ ശക്തമായതോടെ മണ്ടിയിൽ നിന്നും, കുളു-മണലിയിലേക്കുള്ള പാത അടച്ചിരുന്നു.

ധർമശാലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ അറിയിച്ചു.
അടുത്ത 24 മണിക്കൂറിൽ കാൻഗ്ര, ഹാമിർപൂർ, മണ്ഡി, ബിലാസ്പൂർ, ഷിംല, സോളൻ ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News