വാണിജ്യ മേഖലയിലും ഏകജാലകം പരിഗണിക്കും: മന്ത്രി പി രാജീവ്‌

വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.കുപ്രചാരണങ്ങളെക്കാൾ ഏറെ അകലെയാണ് യാഥാർഥ്യമെന്നും തടസ്സങ്ങളോ പ്രശ്നങ്ങളോ ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകർക്കായി പരാതിപരിഹാര ഫോറം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഓൺലൈനായി സംഘടിപ്പിച്ച ആശയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഎസ്ജി, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറി ആൻഡ് ബോയിലേഴ്‌സ് തുടങ്ങിയ അഞ്ച് വകുപ്പുകളെക്കുറിച്ചാണ് വ്യവസായ മേഖലയിൽ കൂടുതൽ പരാതി ഉയരുന്നത്.ഈ അഞ്ച് വകുപ്പുകളും വ്യവസായവകുപ്പിന് കീഴിലല്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ദ്വിമുഖ സംവിധാനം ഏർപ്പെടുത്തും.

വ്യവസായ വകുപ്പിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരാതി പരിഹാരത്തിന്‌ മേഖലാ തലത്തിൽ ചുമതല നൽകും. പരാതി ലഭിച്ചാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാലേ പരിശോധന നടത്തൂ.

യൂണിഫൈഡ് ലാൻഡ് പോളിസി കരട് ഉടൻ തയ്യാറാക്കുമെന്നും വ്യവസായ വാണിജ്യ മേഖലയുമായി ചർച്ച ചെയ്തശേഷം എത്രയുംവേഗം ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News