
ഡ്രൈവിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേനെ സ്‌കൂട്ടറിനു പിന്നില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സംഭവത്തില്‍ കണ്ടല്ലൂര്‍ പുതിയവിള സ്വദേശി ജോസഫിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേനെ സ്‌കൂട്ടറിനു പിന്നില്‍ കയറിയിരുന്ന് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് കണ്ടല്ലൂര്‍ രണ്ടാം വാര്‍ഡ് പ്രസിഡന്റുമായ ജോസഫിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്റ് ആണ് ഇയാള്‍. ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസന്‍സ് നല്‍കാം എന്ന പേരില്‍ പെണ്‍കുട്ടിയുടെയും വാഹനത്തിനു പിന്നില്‍ കയറുകയും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയുമായുരുന്നു.
തുടര്‍ന്ന് സംഭവം നടന്ന ഉടന്‍ തന്നെ പെണ്‍കുട്ടി കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതി ലഭിച്ച ഉടന്‍ തന്നെ കായംകുളം എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് അതിവിദഗ്ധമായി ഇയാളെ പിടികൂടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here