ADVERTISEMENT
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീടാക്രമിച്ച കേസിന്റെ പുനരന്വേഷണംനടത്തും. വിഷയത്തില്‍ പൊലീസ് നിയമപദേശം തേടും. വിസ്മയയേയും സഹോദരനേയും കിരണ്‍കുമാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ജനുവരിയില്‍ ചടയമംഗലം പൊലീസ് ഒത്തുതീര്‍പ്പാക്കിയ കേസാണിത്.
അതേസമയം കിരണ്‍കുമാറിനെ ഇനി കസ്റ്റഡിയില്‍ ലഭിക്കില്ല. വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നിയമതടസം നേരിടുന്നുണ്ട്.
പ്രതിക്ക് കൊവിഡ് ബാധിച്ചതിനാല്‍ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ നല്‍കാനായില്ല. രോഗം ഭേദമായ ശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ നിയമപരമായി അനുവദിക്കാനാകില്ല.
അതേസമയം കൊല്ലം ഉത്രക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍ രാജിനെ വിസ്മയ കേസിലും നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. പൊലീസ് നിര്‍ദേശിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും ജി. മോഹന്‍ രാജിന് പ്രഥമ പരിഗണന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.