ഭരണത്തുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കി; കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും

ഭരണതുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11.30ഓടെ സിപിഐഎം കേന്ദ്ര കമ്മറ്റി മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേ സമയം തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന് പ്രാഥമിക അംഗീകാരം ഉള്‍പ്പെടെ കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കിയാണ് മുഖ്യമന്ത്രിയുടെ മടക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ പാത വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 11.30 ഓടെ തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിക്ക് സിപിഐഎം കേന്ദ്ര കമ്മറ്റി സ്വീകരണം നല്‍കും.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്ന ചടങ്ങില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേ സമയം ഇന്നലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വരുംനാളുകളില്‍ കേരളത്തിന്റെ വികസനത്തില്‍ മുതല്‍ക്കൂട്ടാകുന്ന സുപ്രധാന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, അശ്വനി വൈഷ്ണവ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകള്‍ ആരംഭിച്ച പല പദ്ധതികള്‍ക്കും പ്രാഥമിക അംഗീകാരം ഉറപ്പിക്കാന്‍ കൂടിക്കാഴ്ചയിലൂടെ കഴിഞ്ഞു. തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍ ആയ സില്‍വര്‍ ലൈനിന് പ്രാഥമിക അംഗീകാരം ലഭിച്ചു.

അങ്കമാലി- ശബരി റെയില്‍ , തലശ്ശേരി- മൈസൂര്‍ റെയില്‍ വികസനം എന്നിവ സംബന്ധിച്ച് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News