ഹിമാചല്‍ പ്രദേശില്‍ ഉരുള്‍ പൊട്ടല്‍; 9 മരണം; 3 ദേശിയ പാതകളിലെ ഗതാഗതം സ്തംഭിച്ചു

ഹിമാചല്‍ പ്രദേശില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദര്‍. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് 142 റോഡുകളിലെയും 3 ദേശിയ പാതകളിലെയും ഗതാഗതം സ്തംഭിച്ചു.

കേന്ദ്ര ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരിതാശ്വാസ സംഘങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 9 പേരുടെ മരണം സ്ഥിരീകരിച്ചു.

കാണാതായ 8 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ധര്‍മശാലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കഴിഞ്ഞ ദിവസത്തേ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു.

ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത ഉള്‍പ്പടെ 142 റോഡുകളാണ് മഴയും ഉരുളപൊട്ടലും മൂലം തകര്‍ന്നത്. 3 ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിച്ചു .കനത്ത മഴയില്‍ കംഗ്ര ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായി.ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയിരാം ടാക്കൂര്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ കാണാതായ 8 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജികമാക്കി. മഴ ശക്തമായതോടെ മണ്ടി യില്‍ നിന്നും, കുളു-മണലിയിലേക്കുള്ള പാത അടച്ചിരുന്നു.

ധര്‍മശാലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കാന്‍ഗ്ര, ഹാമിര്‍പൂര്‍, മണ്ഡി, ബിലാസ്പൂര്‍, ഷിംല, സോളന്‍ ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here