സിക സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം കളക്ടറുമായി കൂടിക്കാഴ്ച നടത്തും

സിക സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം വിലയിരുത്തും.

നിര്‍മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന് തിരുവനന്തപുരം ഡിഎംഒ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഇന്നലെ തിരുവനന്തപുരം കരിക്കകം സ്വദേശിയായ പെണ്‍കുട്ടിക്ക് (16) സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News