കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടീസില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ തലേനാള്‍ നടന്ന കുഴല്‍പ്പണക്കവര്‍ച്ച ബി.ജെ.പി.യിലെ ചേരിപ്പോരോടെയാണ് പുറത്താകുന്നത്. ആദ്യം ഒരു ദേശീയ പാര്‍ട്ടിയുടെ പണം എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കൈരളീ ന്യൂസാണ് തെരഞ്ഞെടുപ്പട്ടിമറിക്കാനായി ബി.ജെ.പി. കൊണ്ടുവന്ന പണമാണ് കൊടകരയില്‍ കൊള്ളയടിച്ചതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അന്വേഷണത്തിനിടെ കുഴല്‍പ്പണക്കടത്തുക്കാരനായ ധര്‍മ്മരാജന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചതോടെയാണ് കേസിലെ ബി.ജെ.പി.ബന്ധം പുറത്തു വരുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ധര്‍മ്മരാജന്‍ ആദ്യം പരാതി നല്‍കി. എന്നാല്‍ പിന്നീട് 3 അരക്കോടി നഷ്ടപ്പെട്ടെന്ന് ധര്‍മ്മരാജന്‍ സമ്മതിച്ചു.
കവര്‍ച്ച നടന്നയുടന്‍ ധര്‍മ്മരാജനെയും പ്രതി റഷീദിനെയും കൂട്ടി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാശിനാഥന്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ ജില്ലാ ജനറല്‍ സെക്രടറി കെ.ആര്‍.ഹരിയേയും അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു.
പിന്നീട് സംസ്ഥാന സംഘടന്നാ സെക്രട്ടറിയക്കം 15 ബി.ജെ.പി നേതാക്കളെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. ധര്‍മ്മരാജന്‍ വഴിയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി.കുഴല്‍പ്പണം കടത്തിയതെന്നും. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയ്ക്ക് നല്‍കാനാണ് പണം കൊണ്ടുവന്ന തെന്നും അന്വേഷണത്തില്‍ വ്യക്തമായി. പണം കൊണ്ടുവന്ന സമയത്ത് ധര്‍മ്മരാജനുമായി സുരേന്ദ്രന്റെ പെഴ്‌സണല്‍ സെക്രടറി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് അന്വേഷണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലെത്തിച്ചത്.
സുരേന്ദ്രന്റെ അറിവോടെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ട തെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസയച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. രണ്ടാമതയച്ച നോട്ടീസില്‍ സുരേന്ദ്രന്‍ ഇന്ന് ഹാജറാകാനാണ് സാധ്യത.
തുടര്‍ച്ചയായി നോട്ടീസിനെ അവഗണിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നറിയാവുന്നതിനാലും. ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷത്തിന്റെ സമ്മര്‍ദവും മൂലമാണ് ഹാജരാകാനുള്ള തീരുമാനം. ബി.ജെ.പി ആസൂത്രിതമായി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കള്ളപ്പണത്തെ പറ്റി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും.
സംഭവത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. പണം ആലപ്പുഴയില്‍ നിന്നും എങ്ങോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് സുരേന്ദ്രനില്‍ വ്യക്തമായി അറിയാമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.