മരിച്ചാലും മരിക്കാത്ത സൗഹൃദം; സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനവുമായി ഡിവൈഎഫ്ഐ

സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനവുമായി ഡിവൈഎഫ്ഐ. കോഴിക്കോട് മെഡിക്കൽ കോളേജിന് 2 ദിവസം കൊണ്ട് നൽകിയത് 100 പേരുടെ രക്തം.  മലയമ്മ മേഖലാ കമ്മിറ്റിയാണ് രക്തദാനത്തിന് നേതൃത്വം നൽകിയത്.

കോഴിക്കോട് മലയമ്മ മേഖലാ ട്രഷറർ ആയിരുന ജസ്റ്റിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് ഡിവൈഎഫ്ഐ മാതൃക പ്രവർത്തനം ഏറ്റെടുത്തത്.

ഡിവൈഎഫ്ഐ പ്രവർത്തകരായ100 പേർ രക്തം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ എത്തിയാണ് പ്രവർത്തകർ രക്ത ദാനം നിർവഹിച്ചത്. കുന്ദമംഗലം ബ്ലോക്ക് ജോ സെക്രട്ടറി മിഥിലാജ്

2 ദിവസം കൊണ്ടാണ് 100 യുവാക്കൾ രക്തദാനത്തിന് എത്തിയത്. കൊവിസ് കാരണം കൂടുതൽ പേർ രക്തദാനത്തിന് സജ്ജരാകാതിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡി വൈ എഫ് ഐ ഇത്തരമൊരു പ്രവർത്തനം ഏറ്റെടുത്തത്.

ജില്ലാ പ്രസിഡൻ്റ് എൽ ജി  ലിജീഷ് മെഡിക്കൽ കോളേജ് പരിസരത്ത് പ്രവർത്തനത്തിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News