വിവാദങ്ങളൊഴിയാതെ നട്ടം തിരിഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ ഭൂമിയിടപാടില്‍ ദുരൂഹത

തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ ഭൂമിയിടപാടില്‍ ദുരൂഹത. ബത്തേരിയില്‍ വീടും സ്ഥലവും വാങ്ങാന്‍ പ്രശാന്ത് 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയത് സംബന്ധിച്ചാണ് ആരോപണം.

തെരഞ്ഞെടുപ്പിന് ശേഷം അഡ്വാന്‍സ് നല്‍കിയത് 5 ലക്ഷം ഭൂമിയിടപാട് സ്ഥിരീകരിച്ച് സ്ഥലമുടമ. ഭൂമിയിടപാടിലെ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് പ്രസീദ അഴീക്കോട് നേരത്തെ ആരോപിച്ചിരുന്നു.

സാമ്പത്തിക ഇടപാട് സി കെ ജാനുവിന് കോഴ നല്‍കിയ കേസില്‍ അന്വേഷണ സംഘവും പരിശോധിട്ടുവരികയാണ്. അതേസമയം ഭൂമിയിടപാട് സ്ഥിരീകരിച്ച് സ്ഥലമുടമ രംഗത്തെത്തി.

അതേസമയം അന്വേഷണം നടക്കട്ടെയെന്നും ഇടപാട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമെന്നും പ്രാശാന്ത് മലവയല്‍ പറഞ്ഞു. സി കെ ജാനുവിന് കോഴനല്‍കിയ കേസില്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം 25 ലക്ഷം ബത്തേരിയില്‍ വെച്ച് കൈമാറിയെന്ന് ആരോപണം നേരിടുന്നയാളാണ് പ്രശാന്ത് മലവയല്‍.

പ്രശാന്തില്‍ നിന്ന് ലഭിച്ച മൂന്നരക്കോടി രൂപ ബത്തേരിയില്‍ എത്തിയെന്ന ഡിജിറ്റല്‍ രേഖകളുടെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് ഭൂമിയിടപാട് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News