ADVERTISEMENT
ലോക്ഡൗണ്‍ വിരസതയില്‍, ഓണ്‍ലൈന്‍ പഠനത്തിന് മികവേകാന്‍ എറുമാടമൊരുക്കിയ ആറാം ക്ലാസുകാരനെ പരിചയപ്പെടാം. വടകര മണിയുര്‍ സ്വദേശിയാണ് ഋതുനന്ദ് എന്ന ആറാം ക്ലാസുകാരന്‍. വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ പഠനം ഉല്ലാസ ഭരിതമാക്കുകയാണ് ഋതുനന്ദും കൂട്ടുകാരുമിപ്പോള്‍
കെവിഡ് രണ്ടാം തരംഗത്തിലെ അടച്ചുപൂട്ടല്‍ തുടങ്ങിയതോടെയാണ് ഒരു ഏറുമാടം നിര്‍മിച്ചാലോ എന്ന ആശയം ഋതുനന്ദിന്റെ മനസ്സിലുദിച്ചത്. ആഗ്രഹം അച്ഛന്‍ വിനോദനെ അറിയിച്ചു. അച്ഛനും അമ്മ ബിന്ദുവും ഓക്കേ പറഞ്ഞതോടെ ഏറുമാടത്തിന്റെ നിര്‍മ്മാണം തുടങ്ങി.
വീടിനോടു ചേര്‍ന്നുള്ള രണ്ടു മഹാഗണിയും ഒരു തെങ്ങും യോജിപ്പിച്ചാണ് പണിതത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ അച്ഛന്റെ കൈവശമുള്ള വാര്‍ക്കപ്പലക ഉള്‍പ്പെടെ ഉപയോഗിച്ചു. രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവില്‍ മനോഹരമായ ഏറുമാടം തയ്യാര്‍.
ബൈറ്റ്
മുളകള്‍ ഉപയോഗിച്ച് മൂന്നു ഭാഗവും കൈവരി കെട്ടി .മുകളിലേക്ക് കയറാന്‍ പടവുകളും നിര്‍മിച്ചു .മൂന്നു പേര്‍ക്ക് സുഖമായിരുന്ന് പഠിക്കാനും വേണമെങ്കില്‍ കിടന്നുറങ്ങാനും കഴിയും. ചെടിച്ചട്ടികള്‍ കൊണ്ട് അലങ്കരിച്ചു.
വെളിച്ചത്തിനായി എല്‍ ഇ ഡി ബള്‍ബുകളുമുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് ഫോണിന് റേഞ്ച് കുറവെന്ന പരാതിയും ഇതോടെ ഇല്ലാതായി. മണിയൂര്‍ യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋതുനന്ദ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.