ADVERTISEMENT
പെട്രോള്‍ ഡീസല്‍ പാചകവാതക വില ക്രമാതീതമായി വര്‍ധിപ്പിച്ച് ജനജീവിതം താറുമാറാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ കശുവണ്ടിത്തൊഴിലാളികള്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍ (സിഐടിയു) നേതൃത്വത്തില്‍ കശുവണ്ടി ഫാക്ടറികള്‍ക്കു മുന്നിലായിരുന്നു പ്രതിഷേധം.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കശുവണ്ടി ഫാക്ടറികളിലായിരുന്നു സമരം. വീട്ടമ്മമാരുടെ മനസ്സിൽ തീകോരി ഇടുന്നതായിരുന്നു പാചകവാതക വിലവർദ്ധനവ്.
കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച ഇന്ധന പാചകവാതക വിലവർദ്ധനവ് ജന ജീവിതത്തെ ദുസ്സഹമാക്കിയെന്ന് കശുവണ്ടി തൊഴിലാളികൾ പറഞ്ഞു. ഇന്ധന വില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനു കാരണമായെന്നും കശുവണ്ടി തൊഴിലാളികൾ ചൂണ്ടികാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.