രാജ്യത്ത് കഴിഞ്ഞ ദിവസം 38792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ദിവസം 38792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ ഏഴാംയിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് .ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 624 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു.

41,000 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 4,29,946 പേരാണ് ചികിത്സയില്‍ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.2 ശതമാനമാണ്. തുടര്‍ച്ചയായ 23ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തില്‍ താഴെയായി രേഖപ്പെടുത്തി.

അതേസമയം രാജ്യത്ത് 38.76കോടി വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനതെ തുടര്‍ന്ന് ഉത്തരഖാഡിലെ സാംസ്‌കാരിക ഉത്സവമായ കണ്‍വാര്‍ യാത്ര സര്‍ക്കാര്‍ റദ്ധാക്കി. അതേസമയം രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here