തെലങ്കാനാ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

തെലങ്കാനാ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം. പാർട്ടിയിൽ നിന്നും ടിആർഎസിൽ നിന്നും നേതാക്കൾ വ്യാപകമായി കൊഴിഞ്ഞു പോകുന്നു. നിസാമാബാദ് മുൻ മേയറും ബിജെപി എംപിയുടെ സഹോദരനും ബിജെപി മഹ്ബൂബ് നഗർ ജില്ലാ പ്രസിഡന്റും ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേരുകയാണെന്ന് പ്രഖ്യാപിച്ചു.

ബിജെപി എംപി ഡി അരവിന്ദിൻറെ സഹോദരൻ ഡി സഞ്ജയ്, ഇറ ശേഖർ, ഗാന്ദ്ര സത്യനാരായണ എന്നിവർ ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചിരുന്നു. ടിആർഎസിൽ നിന്നും ബിജെപിയിൽ നിന്നും നിരവധിപ്പേർ കോൺഗ്രസിൽ ചേരുന്നതുമായി സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും രേവ്നാഥ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ടി ആർഎസ് പ്രവർത്തിക്കുന്നത് ജനാധിപത്യ സ്വഭാവത്തിലല്ലെന്ന് ഡി സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News