സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പൊലീസിന്‍റെ പ്രചാരണ പരിപാടിക്ക് തുടക്കമായി

സ്ത്രീധന അതിക്രമങ്ങൾക്ക് എതിരെയുളള പൊലീസിൻറെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗാർഹിക പീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുളള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

സെ നോ ടു ഡൗറി എന്ന ടാഗ് ലൈനിൽ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൻറെ ഭാഗമായി സംസ്ഥാനത്ത് എമ്പാടും മുദ്രാവാക്യരചനാ മത്സരങ്ങളും വാഹനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുളള സംഘടനകളുമായി ചേർന്നായിരിക്കും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News