കൊവിഡിനിടയില്‍ എന്തിനാണ് കന്‍വര്‍ യാത്ര? യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

കൻവർ യാത്രയ്ക്ക് അനുമതി നൽകിയ യു.പി സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.വിഷയം സ്വമേധയാ ഏറ്റെടുത്ത കോടതി സർക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു.

കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസിൽ കോടതി വാദം കേൾക്കും.രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കൻവർ യാത്രയ്ക്ക് യു.പി സർക്കാർ അനുവാദം നൽകിയത്. അടുത്തയാഴ്ചയാണ് പരിപാടി.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതൽ കൻവർ യാത്ര അനുവദിക്കുമെന്നാണ് യു.പി സർക്കാർ പറഞ്ഞത്.അതേസമയം, കൊവിഡ് മനദണ്ഡങ്ങൾ ലംഘിച്ച് ഹരിദ്വാറിൽ നടത്തിയ കുംഭമേളയ്ക്ക് പിന്നാലെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരുന്നു. ഈ ആശങ്ക ചൂണ്ടിക്കാട്ടി നിരവധിപേർ യു.പി സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News