
കോഴിക്കോട് ജില്ലാ കളക്ടർ വ്യാപാരികളുമായി നടത്തിയ ചർച്ച സമവായത്തിൽ എത്തിയില്ല. നാളെ മുതൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.കടകൾ തുറക്കരുതെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ നിയമപരമായി നേരിടുമെന്നും ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കോഴിക്കോട് നഗരം സി കാറ്റഗറിയിൽ ആയതിനാൽ നിയന്ത്രണം തുടരുകയാണ്. ഇത് ഒഴിവാക്കി എല്ലാ ദിവസവും മുഴുവൻ കടകളും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കളക്ടർ വ്യാപാരി പ്രതിനിധികളുമായി ചർച്ച നടത്തി.
ചർച്ച രണ്ട് മണിക്കൂറോളം നീണ്ടെങ്കിലും സമവായത്തിൽ എത്തിയില്ല. നാളെ മുതൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നിലപാടെടുത്തു.
എന്നാൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യാപാരി വ്യവസായി സമിതി വ്യക്തമാക്കി. ആവശ്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കളക്ടർ ഉറപ്പു നൽകിയതായി സമിതി സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ പറഞ്ഞു.
കടകൾ തുറക്കരുതെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ നിയമപരമായി നേരിടുമെന്നും ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി വ്യക്തമാക്കി.
അതിനിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്
വ്യാപാരികൾ അതിജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
സെക്രട്ടറിയറ്റ്, ജില്ലാ കളക്ടറേറ്റുകൾ, തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങൾ, എന്നിവയ്ക്ക് മുന്നിലാണ് പ്രതിഷേധ സമരം നടന്നത്. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയറ്റിന് മുന്നിൽ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സമരം ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here