കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു. 17 നിന്ന് 28 ശതമാനമായാണ് വർദ്ധന. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.

65 ലക്ഷം പെൻഷൻകാർക്കും 52 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഇതിലൂടെ ഗുണം ലഭിക്കും.ക്ഷാമബത്ത വർധിക്കുന്നതോടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും വർധിക്കും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനപ്പെടുത്തിയാണ് പ്രോവിഡന്റ് ഫണ്ട് നിശ്ചയിക്കുന്നത്. മാത്രമല്ല ജീവനക്കാരുടെ ശമ്പളത്തിലും കാര്യമായ വർധനവ് ഉണ്ടാവും. എന്നാൽ 2020 ജനുവരി ഒന്നു മുതലുള്ള ഡി എ കുടിശിക എന്നുമുതൽ നൽകുമെന്ന് കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല.

മൂന്നു ഗഡു ഡി എ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള നാലുശതമാനവുമാണ് ഡി എ നൽകാനുളളത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടാകുന്ന അധികബാദ്ധ്യത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ, ഡി ആർ വർദ്ധന കഴിഞ്ഞവർഷം മരവിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News