കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് നേരെ ആൾകൂട്ടാക്രമണം; ക്രൂര മർദ്ദനത്തിന് ശേഷം വസ്ത്രം വലിച്ചൂരി നിരത്തിലൂടെ നടത്തിച്ചെന്ന് പരാതി

ഗുജറാത്തില്‍ പൊതുജനം നോക്കിനില്‍ക്കേ, വിവാഹിതയായ 23കാരിയെ ആള്‍ക്കൂട്ടം അപമാനിച്ചതായി പരാതി. വിവാഹേതര ബന്ധം ആരോപിച്ച്‌ പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചൂരി. മര്‍ദ്ദനത്തിന് പുറമേ ഭര്‍ത്താവിനെ തോളിലേറ്റി യുവതിയെ നിര്‍ബന്ധിച്ച്‌ നടത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദാഹോദ് ജില്ലയിലാണ് സംഭവം. അടുപ്പത്തിലായ യുവാവിനൊപ്പം 23കാരി ഒളിച്ചോടിയതാണ് പ്രകോപനത്തിന് കാരണം. വിവരം അറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ പിടികൂടി ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു പൊതുജനമധ്യത്തില്‍ അവഹേളിക്കല്‍.

വടി കൊണ്ട് ഭർത്താവ് തന്നെ നിരന്തരം തല്ലിയതായി യുവതി പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു.കൂടാതെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും തനിക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുമെന്നും യുവതി ആരോപിച്ചു .ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ 19 പ്രതികള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇതില്‍ 11 പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here