മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്.

പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് ആരോപിച്ച് ​ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

മന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ. രാധാകൃഷ്‌ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ്.സി-എസ്.ടി വകുപ്പിലെ ഫണ്ടുകള്‍ തട്ടിയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News