മുഖ്യമന്ത്രിയ്ക്ക് ദില്ലിയിൽ ഊഷ്മള സ്വീകരണം

ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി. ചരിത്രത്തിൽ ആദ്യമായി ഭരണ തുടർച്ച നേടിയ സർക്കാരിന് അഭിനന്ദനമർപ്പിച്ച ചടങ്ങിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ദില്ലി കലാപത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളും ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.

വടക്ക് – കിഴക്കൻ ദില്ലി കലാപത്തിന്റ ഇരകളായ,പ്രേം സിങ്,ഷബാൻ,ആസ് മുഹമ്മദ്‌, മുദസ്സർ മുഹമ്മദ്‌ വക്കീൽ എന്നിവരുടെ കുടുംബാംഗങ്ങൾ ആണ് മുഖ്യമന്ത്രിയെ കാണാൻ കേരളാ ഹൗസിലെ സ്വീകരണ ചടങ്ങിൽ എത്തിയത്. കലാപത്തിന്റെ ഇരകൾക്ക് കേരള സിപിഐഎം നൽകിയ സഹായത്തിന് നന്ദി അറിയിക്കുന്നതിന് കൂടിയാണ് ഇവർ എത്തിയത്.

ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷം നേടിയ ഭരണ തുടർച്ച കേരളത്തിലെ ജനങ്ങളുടെ വിജയമാണ് എന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയ കേരള സർക്കാർ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് കേരളം മാതൃകയാകുന്നു എന്നാണ് ചടങ്ങിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിശേഷിപ്പിച്ചത്. സമാനതകൾ ഇല്ലാത്ത പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ എത്തിയ കഴിഞ്ഞ അഞ്ച് വർഷ കാലവും ജനങ്ങളെ സർക്കാർ ചേർത്ത് നിർത്തി. കൊവിഡ് മഹാമാരിയെ എങ്ങനെ നേരിടണം എന്നതും ആരോഗ്യ സംവിധാനങ്ങൾ മുൻ നിർത്തി കേരളം രാജ്യത്തിന് മാതൃക കാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും ചടങ്ങിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദില്ലിയിലെ കേരളാ ഹൗസിൽ സ്വീകരണം ഒരുക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News