അഭിമന്യു കൊലപാതക കേസ്; ആര്‍.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

എസ്.എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്‍.എസ്.എസുകാരായ സജയ്ജിത്ത് (21),വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്ച്‌യുതന്‍ (21), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണിക്കുട്ടന്‍ 24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവരാണ് പ്രതികള്‍.

കഴിഞ്ഞ വിഷുദിനത്തില്‍ ക്ഷേത്ര വളപ്പില്‍ വെച്ചാണ് പ്രതികൾ വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അമ്പിളികുമാറിന്‍റെ മകന്‍ അഭിമന്യുവിനെ(15) കൊലപ്പെടുത്തിയത്.ഡി.വൈ.എഫ്ഐക്കാരോട് ആര്‍.എസ്.എസ് അനുഭാവികള്‍ക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത 262 പേജുള്ള കുറ്റപത്രത്തില്‍ 114 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സിഐ ഡി മിഥുനാണ് കേസിന്‍റ കൂടുതല്‍ ഭാഗവും അന്വേഷിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ എം.എം. ഇഗ്നേഷ്യസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, സംഭവശേഷം ഒളിവില്‍ പോയ അരുണ്‍ വരിക്കോലിയെ ഇതുവരെയും പിടിക്കാനായിട്ടില്ല. ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളായ കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍, ആകാശ്, പ്രണവ് എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel