‘ന്റെ മോദിജി ഇങ്ങളെ നമിച്ചു’ ഇന്ധനവില വർദ്ധനവിനെതിരെ യുവതിയുടെ ഒറ്റയാൾ പ്രതിഷേധം വൈറലാകുന്നു

ഇന്ധനവില വർധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധങ്ങളാണ് രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ഇതിനിടെ ഒരു യുവതിയുടെ ഒറ്റയാൾ പ്രതിഷേധം ശ്രദ്ധേയമാകുകയാണ്. പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്‌ളക്‌സിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സ്വന്തം കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ചിത്രം. അതേസമയം ഇന്ധന വില നൂറു കടന്നതോടെ, ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ച പോലെ ഇരുകൈകളും പൊക്കിയുള്ള പ്രതിഷേധങ്ങളും നേരത്തെ വൈറലായിരുന്നു.

അതിനിടെ, തുടർച്ചയായ രണ്ടാം ദിനവും ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. കേരളമുൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നൂറു കടന്നു. ഡീസൽ തൊണ്ണൂറ് രൂപയോട് അടുത്തു. മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നത്. എന്നാൽ അസംസ്‌കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തിൽ ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News