മെസി എവിടെയും പോകുന്നില്ല മക്കളേ … കളിക്കളത്തിൽ തുടരും

അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് നേരത്തെ ചർച്ചകൾ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീർഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. കരാർ അഞ്ച് വർഷത്തേക്കാണെന്ന ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഉടൻ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോൾ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്സ പുതുതായി സൈൻ ചെയ്ത സെർജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാൻ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തിൽ തന്നെ മെസി കരാർ പുതുക്കിയ വിവരം ബാഴ്സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel