പി എസ് സി: പത്താംക്ലാസ്സ് യോഗ്യതാ തസ്തികകളിലേക്കുള്ള മെയിന്‍ പരീക്ഷാ തീയ്യതികളും സിലബസും അറിയാം

kerala psc

കേരളാ പി എസ് സി പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്ക് മുഖ്യ പരീക്ഷാ തീയ്യതികളും വിശദമായ സിലബസും പ്രസിദ്ധീകരിച്ചു.പ്രാഥമിക പരീക്ഷയിൽ വിജയിച്ചവരെ ഉൾപ്പെടുത്തി ഓരോ തസ്തികയ്ക്കും പ്രത്യേകം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.അതിലുൾപ്പെട്ടവർക്കാണ് മുഖ്യ പരീക്ഷ നടത്തുക.

2021 ഒക്ടോ: 23, 30 ഡിസം: 1 മുതൽ 11 വരെയുള്ള തീയ്യതികളിൽ മുഖ്യ പരീക്ഷകൾ നടക്കും.വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ്, എൽ ഡി ക്ലാർക്ക്, ക്ലർക്ക് ടൈപ്പിസ്റ്റ്, ICDS സൂപ്പർവൈസർ, വി.ഇ.ഒ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, ബൈൻഡർ, സെക്രട്ടറിയേറ്റ് / psc ഓഫിസ് അറ്റൻ്റഡ്, ഫീൽഡ് വർക്കർ തുടങ്ങി 192 തസ്തികകളിലേക്കാണ് വിവിധ വിഭാഗങ്ങളായി മുഖ്യ പരീക്ഷ നടക്കുന്നത്.

ഓരോ തസ്തികയുടേയും പരിഷ്കരിച്ച വിശദമായ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈം ടേബിൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News