ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി, :ശക്തമായ കാറ്റിൽ ട്രെയിൻമുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം . ഇന്ന് വൈകീട്ട് ഉണ്ടായ’ ശക്തമായ കാറ്റിൽ റെയിൽവെ വൈദ്യുതി ലൈനിൽ മുറിഞ്ഞു വീഴുകയായിരുന്നു. ഇതൊടെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഇതേ തുടര്‍ന്ന് കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊട്ടടുത്ത ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍റെയും യാത്ര മുടങ്ങി. റെയില്‍വെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെങ്ങ് മുറിച്ച്‌ മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

അതേസമയം കോഴിക്കോടിന്‍റെ കിഴക്കന്‍ മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News