
കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെയാണ് കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായ അഷ്‌റഫിനെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ ഊരള്ളൂരിലെ അഷ്‌റഫിന്റെ വീട്ടിൽ കാറിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. തട്ടിക്കൊണ്ടുപോയ ശേഷം മാവൂരിലെ തടിമില്ലിലായിരുന്നു പാർപ്പിച്ചിരുന്നത്.
ഇന്നു രാവിലെ മൂന്നരയോടെ സംഘം അഷ്‌റഫിനെ കുന്ദമംഗലത്ത് ഇറക്കിവിട്ടു. കുന്ദമംഗലം പൊലീസെത്തിയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here