124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ്.ജി. വൊമ്പട്ട്‌കേരേ സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. 124A വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച 1962ലെ കേദാര്‍നാഥ് കേസിലെ വിധി, പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയമായെന്നും റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നുണ്ട് .

സമാന ആവശ്യമുന്നയിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel