കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ; ദില്ലിയില്‍ പള്ളി പൊളിച്ച സംഭവത്തെ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്; സ്റ്റാന്‍ സ്വാമി നേരിട്ടത് കടുത്ത മനുഷ്യവകാശ ലംഘനമെന്നും മാര്‍ ക്ലീമിസ്

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ; ദില്ലിയില്‍ പള്ളി പൊളിച്ച സംഭവത്തെ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. പളളി പൊളിച്ച സംഭവം ഉയര്‍ത്തുന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി മാര്‍ ക്ലീമിസ് കൈരളി ന്യൂസിനോട്. 83 കാരനായ സ്റ്റാന്‍ സ്വാമിനേരിട്ടത് കടുത്ത മനുഷ്യവകാശ ലംഘനമെന്നും അത്ര വലിയ ഭീകരവാദിയായിരുന്നുവുവോ അദ്ദേഹമെന്നും ക്ലീമിസിന്റെ ചോദ്യം. ലക്ഷദ്വീപ്, വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ക്ലീമിസ്. ക്രിസ്തന്‍ സഭകളോട് സംഘ പരിവാര്‍ അടുക്കുന്നതില്‍ മറ്റ് സഭകള്‍ക്ക് ക്ലീമിസിന്റെ മുന്നറിപ്പ്

സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ വിഭജന നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയില്‍ നിന്ന് ഉണ്ടായത്.
ദില്ലിയില്‍ ക്രിസ്റ്റന്‍ പളളി പൊളിച്ച സംഭവത്തില്‍ അദ്ദേഹം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി

നമ്മുക്ക് സംശയം ഉണ്ടെന്നതിന്റെ പേരില്‍ ഒരാളെ തടവിലാക്കുന്നതില്‍ എന്ത് ന്യായമാണ് ഉളളതെന്ന് ക്ലീമിസ് ചോദിക്കുന്നു. സ്റ്റാന്‍ സ്വാമിക്ക് നേരെയുണ്ടായത് കടുത്ത മനുഷ്യവകാശ ലംഘനമാണ്

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ രൂക്ഷ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. എല്ലാ പ്രദേശങ്ങള്‍ക്കും അതിന്റെ തനതായ വ്യക്തിത്വം ഉണ്ട് അത് പരിഗണിക്കപ്പെടണെമെന്നും ഒന്നിനെ ഇല്ലാതാക്കുതല്ല ഭാരതത്തിന്റെ ദേശീയതയെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു

ക്രിസ്തന്‍ സഭകളോട് സംഘ പരിവാര്‍ അടുക്കുന്നതില്‍ മറ്റ് ഇതര സഭകള്‍ക്ക് ഉളള മുന്നറിപ്പും ക്ലീമിസിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ പുകയുന്ന അമര്‍ഷവും വേദനയും കൃത്യമായി പങ്ക് വെയ്ക്കുന്നതായിരുന്നു കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ വാക്കുകള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News