നൂറിന്റെ നിറവിൽ വിപ്ലവ നക്ഷത്രം എൻ ശങ്കരയ്യ

നൂറിന്റെ നിറവിൽ വിപ്ലവ നക്ഷത്രം എൻ ശങ്കരയ്യ… 1964ൽ സിപിഐ ദേശീയ കൗണ്സിലിൽ നിന്ന് ഇറങ്ങിവന്ന വിഎസ് അച്യുതാനന്ദനുൽപ്പെടെയുള്ള 32 പേരിൽ ഒരാളായിരുന്ന ശങ്കരയ്യ സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും കൂടിയാണ്. തമിഴ്നാട്ടിൽ നിന്നുള്ള ശങ്കരയ്യ 8 പതിറ്റാണ്ട് തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചു  .

സമരോൽസുക ജീവിതം നൂറിന്റെ നിറവിൽ എത്തിനിൽകുമ്പോൾ ശങ്കരയ്യക്ക് പറയാനുള്ളത് നീണ്ട വർഷങ്ങളുടെ ജയിൽ വസത്തിന്റെയും. ഏകാന്ത തടവിന്റെയും.. ഒളിവിൽ തമാസിച്ചതിന്റെ തിക്താനുഭങ്ങളും മൂർച്ച കൂട്ടിയ സമരവീര്യത്തെ കുറിച്ചാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേർസാക്ഷ്യത്തിന് 100 വയസ് തികയുമ്പോൾ കൈരളി ന്യൂസിന്റെയും ജന്മദിനാശംസകൾ.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അരങ്ങേറിയ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലൂടെ ഇന്ത്യയുടേയും അവിടെ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലേക്കാണ് എൻ ശങ്കരയ്യ നടന്നുകയറിയത്. വാർധക്യം തളർത്താത്ത പോരാളി ഇന്ന് നൂറിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ സമാനതകളില്ലാത്ത സമരപോരാട്ടത്തിന്റെ തിക്ഷ്ണതയ്ക്ക് ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടില്ല.

17-ാം വയസിൽ സിപിഐയുടെ ഭാഗമായ ശങ്കരയ്യ 1964ൽ സിപിഐ ദേശീയ കൗണ്‍സിലിൽ നിന്ന് ഇറങ്ങി. സിപിഐഎമ്മിന്റെ സ്ഥാപക നേതതാക്കളിൽ ഒരാളും കൂടിയാണ്. 100 വയസു തികയ്ക്കുമ്പോൾ സ്ഥാപകനേതാക്കളിൽ ഇന്നും ജീവിച്ചിരുന്നത് ശങ്കരയ്യയും വിഎസ് അച്യുതാനന്ദനും മാത്രം.

ശങ്കരയ്യ 8 പതിറ്റാണ്ട് തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചു. അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷനുമായിട്ടുണ്ട് ശങ്കരയ്യ. സമരോൽസുക ജീവിതത്തിന്റെ 100 വർഷം പിന്നിടുമ്പോൾ ശങ്കരയ്യ പിന്നിടുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന ശങ്കരയ്യ 3 തവണ തമിഴ്‌നാട് നിയമാസഭയിലേക്കുമെത്തി  കമ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ തീവ്രതയോടെ ജനങ്ങളിലേക്കെതിക്കാൻ കഴിയുന്ന നേതാവാണ് ശങ്കരയ്യയെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസില്‍ ശങ്കരയ്യയെയും വിഎസ് അച്യുതാനന്ദനേയും ആദരിക്കുകയും  ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനി… ഒളിവിജീവിതത്തിന്റെ തിക്ത ഫലങ്ങളത്രയും  അനുഭവിക്കെണ്ടിവന്ന പോരാളി… പ്രാസംഗികൻ….എഴുത്തുകാരൻ ഇങ്ങനെ നീളുന്നു നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പോരാളിയുടെ വിശേഷണങ്ങൾ.

മധുര, വെല്ലൂർ ജയിലുകളിലെ വർഷങ്ങൾ നീണ്ട തടവ് ശിക്ഷയും രാജാമുദ്രയിലെ ജയിലിലെ ഏകാന്ത തടവുമെല്ലാം ശങ്കരയ്യയുഡി പോരാട്ടവീര്യത്തെ കൂടുതൽ മൂർച്ചയുള്ളതാക്കി. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങൾക്ക് നടുവിലൂടെയാണ് തലയുയർത്തിപ്പിടിച്ച് കയ്യൂർ സഖാക്കൾ തൂക്കുമരത്തിലേക്ക് നടന്നുകയറിയതെന്നതും മറക്കാൻ പറ്റാത്ത മറ്റൊരു ചരിത്രം.. 100 വയസ്‌ തികയുന്ന വിപ്ലവ സൂര്യന് കൈരളി ന്യൂസിന്റെ ജന്മദിനാശംസകൾ  .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News