ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും

സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക , വായ്പാ പരിധി ഉയർത്തൽ എന്നിവ ചർച്ചയാകും. 4521 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കേരളത്തിന് ലഭിക്കാനുണ്ട്.

നിലവിലത്തെ സാഹചര്യത്തിൽ ജിഎസ്ടി കുടിശിക എത്രയും വേഗം നല്കണമെന്ന ആവശ്യം ധനമന്തി കെ. എൻ ബാലഗോപാൽ നിർമല സീതരാമന് മുന്നിൽ അവതരിപ്പിക്കും.

ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പാ പരിധി ഉയർത്തണമെന്നും കെ. എൻ ബാലഗോപാൽ ആവശ്യപ്പെടും. ജി എസ് ടി കുടിശ്ശിക വിഷയം പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ മുഖ്യമന്ത്രിയും ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News