
വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതിയതായി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സംസ്ഥാനത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് മന്ത്രി ജില്ലകള്‍ തോറും പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് സംരംഭകര്‍ക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭമീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തുടക്കം കുറിക്കുന്നത്. ജില്ലകള്‍ തോറും നടത്തുന്ന പരിപാടിക്ക് എറണാകുളം കുസാറ്റില്‍ ഇന്ന് തുടക്കമാകും.
രാവിലെ 10 മുതല്‍ ഒരു മണിവരെ വ്യവസായ വകുപ്പ് മന്ത്രി സംരംഭകരുമായി സംവദിക്കും. ഓരോ ജില്ലയിലും വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുക.
ഏതെങ്കിലും തലത്തില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്നവര്‍ക്ക് അവരുടെ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആനന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. കേരളത്തെ കൂടുതല്‍ വ്യവസായ നിക്ഷേപക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലകള്‍ തോറും പരിപാടി സംഘടിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here