ബിജു മേനോന്റെ ഒരു തെക്കന്‍ തല്ലു കേസില്‍ നായികമാരായി പത്മപ്രിയയും നിമിഷ സജയനും

നവാഗതനായ ശ്രീജിത്ത് എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസില്‍ ബിജു മേനോന്‍ നായകനായ് എത്തുന്നു.ഒപ്പം നായികമാരായി പത്മപ്രിയയും നിമിഷ സജയനും എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

രണ്ടുതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നു ഔദ്യോഗിക ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ബിജു മേനോന്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത സി.വി.സാരഥിയും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

മലയാളത്തിലെ പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ബ്രോ ഡാഡി ‘യുടെ സഹ എഴുത്തുക്കാരന്‍ കൂടിയാണ് ശ്രീജിത്ത് എന്‍. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News