
കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുൽ ഷാഹിദ്, ബാബു, മുഹമ്മദ് അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
അന്വേഷണം പുരോഗമിക്കുകയാണന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കവർച്ച നടത്തിയ കുഴൽപണം പൂർണമായി കണ്ടെത്തിയില്ലെന്നും പ്രതികൾ പുറത്തിറങ്ങിയാൽ ബാക്കി പണം വീണ്ടെടുക്കാൻ കഴിയില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ട്.
അതേസമയം, അറസ്റ്റിലായി 90 ദിവസം ആകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് പ്രതികൾക്ക് അർഹതയില്ലെന്നും സർക്കാർ വാദിച്ചു. പ്രോസിക്യൂഷൻ നിലപാട് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here